News

പ്രാര്‍ഥനാനിറവില്‍ എറണാകുളം-അങ്കമാലി അതിരൂപത ദിനാചരണം

 കൊച്ചി: പ്രാര്‍ഥനയുടെയും കൃതജ്ഞതയുടെയും നിറവില്‍ എറണാകുളം-അങ്കമാലി അതിരൂപതാദിനം ആചരിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ അതിരൂപതയിലെ മെത്രാന്മാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും വൈദിക വിദ്യാര്‍ഥികളും പങ്കെടുത്തു. രാവിലെ 6.30നു ആഘോഷമായ ദിവ്യബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു പരിശുദ്ധ കുര്‍ബാനയുടെ ആരാധന ആരംഭിച്ചു. വൈകുന്നേരം മൂന്നു മുതല്‍ നാലു വരെ പൊതു ആരാധനയില്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത് സമാപനാശീര്‍വാദം നല്‍കി. അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പങ്കെടുത്തു. തൃക്കാക്കര എസ്എച്ച് മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ജോസഫ് കണിയാംപറമ്പില്‍, ഫാ. ജെയിംസ് തുരുത്തിക്കര, ഫാ.ജേക്കബ് കൊഴുവള്ളി, ഫാ. ജസ്റ്റിന്‍ കൈപ്രംപാടന്‍, ഫാ. ഡെന്നി കാട്ടയില്‍, ഫാ. ആന്റണി പാറവെളി, വൈദികവിദ്യാര്‍ഥികള്‍, സമര്‍പ്പിതര്‍ എന്നിവര്‍ ആരാധന നയിച്ചു. പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, അസിസ്റ്റന്റ് പ്രൊക്യുറേറ്റര്‍ ഫാ. വര്‍ഗീസ് പാലാട്ടി, ചാന്‍സലര്‍ റവ.ഡോ. ജോസ് പൊള്ളയില്‍, വൈസ് ചാന്‍സലര്‍ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ബസിലിക്ക സഹവികാരിമാരായ ഫാ. പോള്‍സന്‍ പെരേപ്പാടന്‍, ഫാ. ജോമോന്‍ മാടവനക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. തിരുഹൃദയത്തിനു പ്രതിഷ്ഠിതമായ അതിരൂപതയുടെ ദിനാചരണം ഈ വര്‍ഷം മുതലാണു തിരുഹൃദയത്തിന്റെ തിരുനാള്‍ ദിനത്തില്‍ നടത്തിയത്. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും ആഘോഷമായ ദിവ്യബലിയും ആരാധനയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരുന്നു. രാത്രി എട്ടിനു കുടുംബങ്ങളില്‍ പ്രതിഷ്ഠാജപം ചൊല്ലി.