News

സദ്ഗുരു ജഗ്ഗി വാസുദേവ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു

കൊച്ചി: യോഗപരിശീലനത്തില്‍ പ്രസിദ്ധമായ ഇഷാ ഫൗണ്ടേഷന്റെ സ്ഥാപകനും മാനേജ്‌മെന്റ് വിദഗ്ധനുമായ പദ്മവിഭൂഷണ്‍ സദ്ഗുരു ജഗ്ഗി വാസുദേവ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിക്കാനെത്തി. എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു കൂടിക്കാഴ്ച.


മാനേജ്‌മെന്റ് മേഖലയിലും രാഷ്ട്രീയത്തിലും മൂല്യാധിഷ്ടിതമായ ചിന്തകളും ആശയങ്ങളും വിനിമയം ചെയ്യപ്പെടേണ്ടതുണ്ടെന്നു കര്‍ദിനാള്‍ കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു. രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജല ദൗര്‍ലഭ്യം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ സാമൂഹ്യ വിഷയങ്ങളെ സംബന്ധിച്ചും ഇരുവരും ആശയവിനിമയം നടത്തി. എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രം വിശദീകരിക്കുന്ന ഗ്രന്ഥം കര്‍ദിനാള്‍ സദ്ഗുരു ജഗ്ഗി വാസുദേവിനു കൈമാറി.