News

വിശ്വാസ പരിശീലനം സഭയുടെ ശ്രേഷ്ഠശുശ്രൂഷ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി:

വിശ്വാസ പരിശീലനം സഭയുടെ ശ്രേഷ്ഠശുശ്രൂഷയും വിശ്വാസ പരിശീലകര്‍ സഭയുടെ  അമൂല്യ സമ്പത്തുമാന്നെന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസ പരിശീലകരുടെ മേഖലാ കണ്‍വെന്‍ഷന്‍ (ശ്രുതി 2018) എടക്കുന്ന് നൈപുണ്യ പബ്ലിക്സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.