News

വത്തിക്കാനിലെ പുല്‍ക്കൂട് മണലുകൊണ്ട്

വത്തിക്കാനില്‍ ഈ വര്‍ഷമൊരുക്കുന്ന പുല്‍ക്കൂട് പാരമ്പര്യങ്ങളില്‍ നിന്നുള്ള വ്യതിചലനമായിരിക്കും. പുല്‍ക്കൂടിന്‍റെ മുഴുവന്‍ പണികളും മണല്‍ കൊണ്ടായിരിക്കും. ഇതിനാവശ്യമായ ജോലികള്‍ നാലു കലാകാരന്മാര്‍ സെ. പീറ്റേഴ്സ് സ്ക്വയറില്‍ ആരംഭിച്ചു കഴിഞ്ഞു. 700 ടണ്‍ മണല്‍ ഉപയോഗിച്ചാണു നിര്‍മ്മാണം. ഇറ്റാലിയന്‍ പട്ടണമായ ജെസോലോയില്‍ വര്‍ഷങ്ങളായി മണല്‍ പൂല്‍ക്കൂടുകള്‍ ഒരുക്കിക്കൊണ്ടിരിക്കുന്നവരാണ് ഇതിന്‍റെ ശില്‍പികള്‍. ഇതുവരെയുണ്ടാക്കിയിട്ടുള്ളതില്‍ വച്ചേറ്റവും വലിയ മണല്‍ പുല്‍ക്കൂടായിരിക്കും റോമില്‍ ഒരുക്കുകയെന്ന് അവര്‍ പറഞ്ഞു. ഹോളണ്ട്, റഷ്യ, ചെക്ക് റിപ്പബ്ലിക്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ശില്‍പികള്‍. ഡിസംബര്‍ 7 നാണ് പുല്‍ക്കൂട് നിര്‍മ്മാണം പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കുക.

 

Source:

Sathyadeepam

November 25th, 2018