News

സമൂഹത്തിലെ മാലാഖമാർക്കൊപ്പം ക്രിസ്മസ് ആഘോഷം വേറിട്ടതായി

ഉപ്പുതറ: ഭിന്നശേഷിക്കാരായ കുട്ടികൾ സമൂഹത്തിലെ മാലാഖമാരാണെന്ന് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ. പരപ്പ് ചാവറഗിരി സ്പെഷൽ സ്കൂളിൽ സംയുക്ത ക്രിസ്മസ് ആഘോഷം ‘സ്നേഹദൂത്-19’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കുട്ടികൾ സമൂഹത്തിൽ പിന്നോക്കം നിൽക്കേണ്ടവരല്ല, സമൂഹത്തിന്റെ മുൻനിരയിലെത്തേണ്ടവരാണ്. ഓരോ ഭിന്നശേഷിക്കാരും ഓരോ കുടുംബത്തിന്റെയും വിളക്കാണെന്നും മാർ ആന്റണി കരിയിൽ പറഞ്ഞു.

ദീപിക, സിഎംഐ സഭ സെന്റ് ജോസഫ് പ്രവിശ്യ കോട്ടയം (സാമൂഹ്യക്ഷേമ വകുപ്പ്), കാർമൽ സിഎംഐ പബ്ലിക് സ്കൂൾ പുളിയൻമല (കട്ടപ്പന), ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂൾ വാഴത്തോപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ ചേർന്നാണ് സ്പെഷൽ സ്കൂൾ കുട്ടികൾക്കായി സ്നേഹദൂത് സംഘടിപ്പിച്ചത്. 

ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, സിഎംഐ കോൺഗ്രിഗേഷൻ വികാരി ജനറാൾ ഫാ. വർഗീസ് വിതയത്തിൽ, കോട്ടയം സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, ഇ.എസ്. ബിജിമോൾ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പഞ്ചായത്തംഗം സിറിയക് തോമസ്, സാമൂഹ്യക്ഷേമ വകുപ്പ് കൗൺസിലർ ഫാ. തോമസ് മതിലകത്ത് സിഎംഐ, ചാവറഗിരി സ്പെഷൽ സ്കൂൾ മാനേജർ ഫാ. സണ്ണി പൊരിയത്ത്, പുളിയൻമല കാർമൽ സിഎംഐ സ്കൂൾ പ്രിൻസിപ്പൽ ഫാ. റോബിൻസ് കുന്നുമാലിയിൽ സിഎംഐ, കട്ടപ്പന ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. അലക്സ് ലൂയിസ് തണ്ണിപ്പാറ സിഎംഐ, വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിജു വെട്ടുകല്ലേൽ സിഎംഐ, വികാസ് വിദ്യാലയ സേവാഗ്രാം സ്പെഷൽ സ്കൂൾ ഡയറക്ടർ ഫാ. ഡൊമിനിക് കോഴികൊത്തിക്കൽ സിഎംഐ, പരപ്പ് ചാവറഗിരി സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ക്ലീറ്റസ് ടോം ഇലശ്ശേരിൽ സിഎംഐ എന്നിവർ ക്രിസ്മസ് സന്ദേശങ്ങൾ നല്കി.

വെട്ടിമുകൾ സേവാഗ്രാം സ്പെഷൽ സ്കൂൾ, കോട്ടയം വികാസ് വിദ്യാലയ സ്പെഷൽ സ്കൂൾ, പരപ്പ് ചാവറഗിരി സ്പെഷൽ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ക്രിസ്മസ് പപ്പാ മത്സരവും നടന്നു.


Source: Deepika, 2019 December 20.