News

വാ​ഴ്ത്ത​പ്പെ​ട്ട സി​സ്റ്റ​ര്‍ റാ​ണി മ​രി​യ​യ്ക്ക് 25-ാം ര​ക്ത​സാ​ക്ഷി​ത്വ വാ​ര്‍​ഷി​ക​ത്തി​ല്‍ സ്മ​ര​ണാ​ഞ്ജ​ലി

ഇ​​​ന്‍​ഡോ​​​ര്‍ (മ​​​ധ്യ​​​പ്ര​​​ദേ​​​ശ്): വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി സി​​​സ്റ്റ​​​ര്‍ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ 25-ാം ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ വാ​​​ര്‍​ഷി​​​കം ആ​​ച​​രി​​ച്ചു. റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​മു​​​ള്ള മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ന്‍​ഡോ​​​ര്‍ ഉ​​​ദ​​​യ്‌​​​ന​​​ഗ​​​റി​​​ലെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട റാ​​​ണി മ​​​രി​​​യ പ​​​ള്ളി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​നു​​​സ്മ​​​ര​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍. 25-ാം വാ​​​ര്‍​ഷി​​​ക​​​ത്തെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ച്ചു 25 ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളു​​ടെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത നൃ​​​ത്ത​​ത്തോ​​ടെ​​യാ​​ണ് ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്.

ഭോ​​​പ്പാ​​​ല്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ലി​​​യോ കൊ​​​ര്‍​ണേ​​​ലി​​​യോ ദി​​​വ്യ​​​ബ​​​ലി​​​യി​​​ല്‍ മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ വി​​​കാ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ല്‍ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ല്‍​കി. 

പു​​​ണ്യ​​​ജീ​​​വി​​​തം ന​​​യി​​​ച്ച​​​വ​​​രു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ങ്ങ​​​ള്‍ സ​​​ഭ​​​യു​​​ടെ വ​​​ള​​​ര്‍​ച്ച​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​നു​​​സ്മ​​​രി​​​ച്ചു. വാ​​​ഴ്ത്ത​​​പ്പെ​​​ട്ട സി​​​സ്റ്റ​​​ര്‍ റാ​​​ണി മ​​​രി​​​യ ഇ​​​ന്‍​ഡോ​​​റി​​​ലെ​​​യും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലെ​​​യും ഗ്രാ​​​മീ​​​ണ​ ജ​​​ന​​​ത​​​യി​​​ല്‍ ചെ​​​ലു​​​ത്തി​​​യ സ്വാ​​​ധീ​​​നം വ​​​ലു​​​താ​​​യി​​​രു​​​ന്നു. ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ല്‍ സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍​ക്കു സാ​​​മൂ​​​ഹ്യ​​​മാ​​​നം ന​​​ല്‍​കാ​​​ന്‍ സി​​​സ്റ്റ​​​റു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു സാ​​​ധി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​ന്‍​ഡോ​​​ര്‍ ബി​​​ഷ​​​പ് ഡോ. ​​​ചാ​​​ക്കോ തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ല്‍, ഉ​​​ജ്ജ​​​യി​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വ​​​ട​​​ക്കേ​​​ല്‍, ജാ​​​ബു​​​വ ബി​​​ഷ​​​പ് ഡോ. ​​​ബേ​​​സി​​​ല്‍ ഭൂ​​​രി​​​യ, ഖാ​​​ണ്ഡു​​​വ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​ന്‍ ദു​​​രൈ​​​രാ​​​ജ്, സ​​​ത്‌​​​ന ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് കൊ​​​ട​​​ക​​​ല്ലി​​​ല്‍, അ​​​ജ്മീ​​​ര്‍ ബി​​​ഷ​​​പ് ഡോ. ​​​പ​​​യ​​​സ് ഡി​​​സൂ​​​സ എ​​​ന്നി​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍​മി​​​ക​​​രാ​​​യി. അ​​​മ്പ​​​തോ​​​ളം വൈ​​​ദി​​​ക​​​രും നൂ​​​റു​​​ക​​​ണ​​​ക്കി​​​നു സ​​​മ​​​ര്‍​പ്പി​​​ത​​​രും കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്‍​പ്പെ​​​ടെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു വി​​​ശ്വാ​​​സി​​​ക​​​ളും ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി. 


സി​​​സ്റ്റ​​​ര്‍ റാ​​​ണി മ​​​രി​​​യ​​​യെ​​​ക്കു​​​റി​​​ച്ചു സി​​​സ്റ്റ​​​ര്‍ എ​​​ലൈ​​​സ് മേ​​​രി ത​​​യാ​​​റാ​​​ക്കി​​​യ ‘പാ​​​വ​​​ങ്ങ​​​ളു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​ള്‍’ എ​​​ന്ന ഗ്ര​​​ന്ഥം, റാ​​​ണി മ​​​രി​​​യ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ന്‍ സ്റ്റീ​​​ഫ​​​ന്‍ വ​​​ട്ടാ​​​ലി​​​ലി​​​നു ന​​​ല്‍​കി എ​​​ഫ്‌​​​സി​​​സി മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ല്‍ സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ജോ​​​സ​​​ഫ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. സി​​​സ്റ്റ​​​ര്‍ റാ​​​ണി മ​​​രി​​​യ​​​യ്‌​​​ക്കൊ​​​പ്പം സേ​​​വ​​​നം ചെ​​​യ്ത 25 പേ​​​രെ ച​​​ട​​​ങ്ങി​​​ല്‍ ആ​​​ദ​​​രി​​​ച്ചു. സി​​​സ്റ്റ​​​ര്‍ റാ​​​ണി​​​ മ​​​രി​​​യ​​​യു​​​ടെ മാ​​​ന​​​സാ​​​ന്ത​​​ര​​​പ്പെ​​​ട്ട ഘാ​​​ത​​​ക​​​ന്‍ സ​​​മ​​​ന്ദ​​​ര്‍ സിം​​​ഗും പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​യി​​രു​​ന്നു. 

1995 ഫെ​​​ബ്രു​​​വ​​​രി 25നാ​​​ണു മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ദ​​​യ്‌​​​ന​​​ഗ​​​റി​​​ല്‍ ബ​​​സ് യാ​​​ത്ര​​​യ്ക്കി​​​ടെ സി​​​സ്റ്റ​​​ര്‍ റാ​​​ണി മ​​​രി​​​യ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ പെ​​​രു​​​മ്പാ​​​വൂ​​​ര്‍ പു​​​ല്ലു​​​വ​​​ഴി സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട സി​​​സ്റ്റ​​​ര്‍ റാ​​​ണി മ​​​രി​​​യ. 


Source: Deepika, 2020 February 26