News

പാണാവള്ളി മാർ അലോഷ്യസ് മെമ്മോറിയൽ എൽപി സ്കൂളിൽ ശതാബ്ദി ആഘോഷം

പൂച്ചാക്കൽ: പാണാവള്ളി മാർ അലോഷ്യസ് മെമ്മോറിയൽ എൽപി സ്കൂളിലെ ശതാബ്ദി ആഘോഷ സമാപന സമ്മേളനവും സ്കൂൾ വാർഷികവും മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. എറണാകുളം - അങ്കമാലി അതിരൂപത അപ്പസ്തോലിക് വികാരി മാർ ആന്റണി കരിയിൽ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി.

ഷാനിമോൾ ഉസ്മാൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല ശെൽവരാജ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂടയ്ക്കൽ, ജില്ലാ പഞ്ചായത്തംഗം പി.എം. പ്രമോദ്, സ്കൂൾ മാനേജർ ഫാ. ജോമോൻ ശങ്കൂരിക്കൽ, മുൻ ഡിജിപി ഹോർമിസ് തരകൻ, പഞ്ചായത്തംഗം പി.കെ. സുശീലൻ, ബ്ലോക്ക് പഞ്ചായത്തംഗം നീതി രഞ്ജിത്ത്, ഫാ. ജോൺസൺ വല്ലൂരാൻ, പൂർവ വിദ്യാർത്ഥി ഫാ. നിധിൻ പനവേലി, സിസ്റ്റർ ശാന്തി മരിയ, കുര്യാക്കോസ് കൊല്ലേകാട്ട്, ജോർജ്ജ് പട്ടരുമഠം, പിടിഎ പ്രസിഡന്റ് സുനിൽ, ഹെഡ്മിസ്ട്രസ് സി. സജിത തുടങ്ങിയവർ പ്രസംഗിച്ചു.


Source: Deepika, 2020 March 02