News

തൃക്കാക്കര ഭാരത് മാതാ കോളേജിന് ഐ എസ് ഒ സർട്ടിഫിക്കേഷൻ

തൃക്കാക്കര: എറണാകുളം അങ്കമാലി അതി രൂപതയുടെ  കീഴിലുള്ള തൃക്കാക്കര ഭാരതമാതാ കോളജ്,ബ്യൂറോ ഓഫ് ഇൻറർനാഷണൽ സർട്ടിഫിക്കേഷൻ ബി  ഐ സി യുടെ ഐ എസ് ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കി. അമേരിക്കൻ ഇൻറർനാഷണൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻനൽകുന്നതാണ് ഈ സർട്ടിഫിക്കേഷൻ എന്നത് ഭാരതമാതാ കോളേജിന് മറ്റൊരു പൊൻതൂവൽ കൂടിയാണ്. യു ജി,പി ജി കോഴ്സുകളിൽ ആയി മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിന്റെ അക്കാദമിക് കായിക കലാ മേഖലകളിലുള്ള മികവാണ് ഈ നേട്ടത്തിന് കോളേജിനെ അർഹമാക്കിയത്. കോവിഡ് കാലത്തും നിരവധി റാങ്കുകൾ തൂത്തുവാരിയ ഭാരത് മാതാ കോളേജ് മുൻകാലങ്ങളിലും ഇക്കാര്യത്തിൽ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് നൽകുന്ന മുൻഗണന, അവരുടെ സമഗ്ര വളർച്ചയ്ക്കുതകുന്ന പരിശീലന പദ്ധതികൾ, ജൈവ ക്യാമ്പസ്, സാമൂഹ്യപ്രതിബദ്ധത ഇവയെല്ലാം ഭാരത മാത യുടെ സവിശേഷതകൾ ആണ്.ബി ഐ സി യുടെ ഐ എസ് ഓ സർട്ടിഫിക്കറ്റ് കോളേജ് മാനേജർ റവ. ഡോ. എബ്രഹാം ഓലിയപ്പുറത്തു ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈനി പാലാട്ടി, അസി ഡയറക്ടർ ഫാ. ജിമ്മിച്ചൻ കർത്താനം,ഐ ക്യു എ സി കോർഡിനേറ്റർ പ്രൊഫ. അജയ് ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.