News

അങ്കമാലി എൽഎഫിൽ ഹൃദയദിനാചരണം

അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ റവ.ഡോ. വർഗീസ് പൊട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. കാർഡിയോളജി വിഭാഗം മേധാവി ഡോ. സ്റ്റിജി ജോസഫ്, സീനിയർ കാർഡിയോ തൊറാസിക് സർജൻ ഡോ. എ.കെ. റഫീഖ് തുടങ്ങിയവർ ഹൃദയ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

ഹൃദയസ്തംഭനം ഉണ്ടായാൽ ഒരാളെ എങ്ങനെ പ്രഥമ ശുശ്രൂഷയിലൂടെ രക്ഷപ്പെടുത്താം എന്നതിനെക്കുറിച്ച് സിപിആർ മോക്ഡ്രിൽ നടത്തി.

കാർഡിയോളജി ദിനാചരണത്തിന്റെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ കൺസൾട്ടേഷൻ, എക്കോ, ടിഎംടി എന്നിവ 50 ശതമാനം നിരക്കിലും ഇളവുകളോടെ ആൻജിയോഗ്രാം ചികിത്സ ഉൾപ്പെടെയുള്ളവയും ചെയ്തുകൊടുക്കുമെന്ന് ഡയറക്ടർ റവ.ഡോ. വർഗീസ് പൊട്ടയ്ക്കൽ അറിയിച്ചു.