News

സഹൃദയ എമജൻസി കിറ്റുകൾ നൽകി

ആലങ്ങാട്: എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, ആലങ്ങാട് പഞ്ചായത്തിലെ തെരഞ്ഞെടുത്ത പത്ത് വാർഡുകളിൽ എമർജൻസി കിറ്റുകൾ വിതരണം ചെയ്തു. കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന നവജീവൻ ദുരന്ത ആഘാത ലഘൂകരണ പദ്ധതിയുടെ ഭാഗമായാണ് എമർജൻസി കിറ്റുകൾ നൽകിയത്. 

വാർഡുകളിൽ 30 പേരടങ്ങുന്ന സന്നദ്ധ സേവകരുടെ സംഘം രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എ. മനാഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ചു. ആശ വർക്കർമാർക്കും അങ്കണവാടി അധ്യാപകർക്കും ഹൈജീൻ കിറ്റുകൾ നൽകി. പഞ്ചായത്ത് വൈസ് പ്രഡിഡന്റ് ലത പുരുഷൻ, സഹൃദയ പ്രാജക്ട് കോർഡിനേറ്റർ ഷിംജോ ദേവസ്യ, അനന്തു ഷാജി, അനൂപ് ആന്റണി എന്നിവർ പ്രസംഗിച്ചു.