News
ബഹുമാനപ്പെട്ട ഫാ. ജോർജ്ജ് പുളിക്കലാൻ (87) നിര്യാതനായി
എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ജോർജ്ജ് പുളിക്കലാൻ (87) നിര്യാതനായി. സംസ്കാരം ബെസ്ലേഹം, സെൻ്റ് ജോസഫ് പള്ളിയിൽ ചൊവ്വാഴ്ച ( 27/05/2025) ഉച്ചകഴിഞ്ഞ് 02.30ന്.
മാതാപിതാക്കൾ: തേക്കാനത്ത് പുളിക്കലാൻ പൗലോ - റോസ
സഹോദരങ്ങൾ: പരേതനായ വർഗ്ഗീസും ജോസഫും, പരേതയായ അന്നംകുട്ടി, പൗലോസ്, ആൻ്റൊ ,
മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:
അച്ചന്റെ മൃതദേഹം മെയ് 27ന് (ചൊവ്വാഴ്ച) രാവിലെ 7:30 മണി മുതൽ 08.00 വരെ എടക്കുന്ന് സെൻ്റ് പോൾസ് പ്രീസ്റ്റ് ഹോമിലും 8:00 മണി മുതൽ 12.00 മണിവരെ ബെസ്ലേ ഹത്തുള്ള തറവാട് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. 12:00 മണിക്ക് അച്ചന്റെ മൃതദേഹം ബെസ്ലേഹം പള്ളിയിലേക്ക് കൊണ്ടുവരുന്നു. തുടർന്ന് സംസ്ക്കാര ശുശ്രൂഷകൾ 2.30ന് ആരംഭിക്കും.
എടക്കുന്ന്, സെൻ്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന ജോർജ്ജ് അച്ചൻ, അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ വച്ച് 24/05/2025, ശനിയാഴ്ച വൈകിട്ടാണ് നിര്യാതനായത്.
അതിരൂപതയിലെ മഞ്ഞപ്ര പള്ളിയിൽ സഹവികാരിയായും, യോർദ്ദനാപുരം, വള്ളുവള്ളി, പാണാവള്ളി, ആനപ്പാറ, മള്ളുശ്ശേരി, വൈക്കം, പുല്ലുവഴി, മാമ്പ്ര, തോട്ടുവ, സാൻജോ നഗർ എന്നിവിടങ്ങളിൽ വികാരിയായും ചാത്തമ്മ, പുഷ്പഗിരി പള്ളികളിൽ റെസിഡൻറ് പ്രീ സ്റ്റായും അച്ചൻ സേവനം ചെയ്തിട്ടുണ്ട്. അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.