News

ബഹുമാനപ്പെട്ട ഊരക്കാടൻ ആൻ്റണി(92) നിര്യാതനായി

എറണാകുളം - അങ്കമാലി  അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഊരക്കാടൻ ആൻ്റണി(92) നിര്യാതനായി. സംസ്കാരം മലയാറ്റൂർ സെൻ്റ് തോമസ് പള്ളിയിൽ  തിങ്കളാഴ്ച(08/09/2025) ഉച്ചകഴിഞ്ഞ് 2.30 ന്.

മാതാപിതാക്കൾ: ചാക്കുണ്ണി, ത്രേസ്യാമ്മ

സഹോദരങ്ങൾ: കൊച്ചു പൗലോ, തോമസ്, ദേവസ്സിക്കുട്ടി, ജോർജ്, ഏലിയാക്കുട്ടി, മറിയംക്കുട്ടി, സി. ആഗ്നസ്സ്

അതിരൂപതയിലെ അങ്കമാലി പള്ളിയിൽ സഹവികാരിയായും പെരുമ്പാവൂർ, കൂടാലപ്പാട്, പുല്ലുവഴി, ചാത്തമ്മ, തുണ്ടത്തുംകടവ്, വരാപ്പുഴ, പാണാവള്ളി, കുമ്പളം, പനങ്ങാട്, ഉദയനാപുരം, ഓർശലേം, താന്നിപ്പുഴ, കൈപ്പട്ടൂർ, മള്ളുശ്ശേരി, പൊതി, പൂണിത്തുറ, ആനപ്പാറ, ചൊവ്വര, നോർത്ത് ചമ്പന്നൂർ, കരിപ്പാശ്ശേരി എന്നിവിടങ്ങളിൽ വികാരിയായും ഈസ്റ്റ് ചേരാനല്ലൂർ പള്ളിയിൽ റസിഡൻ്റ് പ്രീസ്റ്റായും അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട് .