News
ബഹുമാനപ്പെട്ട ഫാ. മാത്യു മംഗലത്ത്(79) നിര്യാതനായി.

എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. മാത്യു മംഗലത്ത്(79) നിര്യാതനായി. സംസ്കാരം തൈക്കാട്ടുശ്ശേരി സെൻറ് ആൻ്റണീസ് പള്ളിയിൽ നാളെ (02/09/2025) ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും.
മാതാപിതാക്കൾ: മംഗലത്ത് കുര്യൻ - റോസക്കുട്ടി
സഹോദരങ്ങൾ: ലീലാമ്മ, വർഗീസ്, മറിയാമ്മ, ചിന്നമ്മ, തങ്കച്ചൻ, ആൻ്റണി
മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:
അച്ചന്റെ മൃതദേഹം നാളെ (ചൊവ്വാഴ്ച) രാവിലെ 7.30 മുതൽ 8.15 മണിവരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചക്ക് 12.00 വരെ സ്രാമ്പ്രിക്കലിൽ അച്ചൻ്റെ സഹോദൻ തങ്കച്ചൻ്റെ ഭവനത്തിലും, തുടർന്ന് തൈക്കാട്ടുശ്ശേരി സെൻ്റ് ആൻ്റണീസ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും.
എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന മാത്യു അച്ചൻ, ഇന്ന് രാവിലെയാണ് (01/09/2025) നിര്യാതനായത്.
അതിരൂപതയിലെ കൊരട്ടി,വൈക്കം പള്ളികളിൽ സഹവികാരിയായും, ടി.വി. പുരം, പാലൂത്തറ, ഉല്ലല, സെഹിയോൻ പുരം, വളമഗംലം, നടുവട്ടം, ഐമുറി, മാമ്പ്ര, കുറ്റിപ്പുഴ, തിരുമുടിക്കുന്ന്, ആമ്പല്ലൂർ, കോടുശ്ശേരി, കൂടാലപ്പാട്, മറ്റൂർ ടൗൺ, പീച്ചാനിക്കാട് എന്നിവിടങ്ങളിൽ വികാരിയായും എളവൂർ യാനം ആരാധന മഠംത്തിൻ്റെ ചാപ്പിളിൻ ആയും അച്ചൻ സേവനം ചെയ്തു.